യുജിസി ഫണ്ട് ഇനി 'റൂസ' വഴി

Wednesday 30 October 2013 11:00 pm IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ വഴി  നല്‍കുന്ന കോളേജുകള്‍ക്കുള്ള ധനസഹായം നിര്‍ത്തി. ഇനി കോളേജുകള്‍ക്കുള്ള മുഴുവന്‍ ധനസഹായവും രാഷ്ട്രീയ ഉദ്ധഞ്ജര്‍ ശിക്ഷക് അഭിയാന്‍ (റൂസ) വഴി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ വര്‍ഷം യുജിസി വഴി രാജ്യത്തെ കോളേജുകള്‍ക്ക് ഗ്രാന്റായി നല്‍കാന്‍ വകയിരുത്തിയ 15000 കോടി രൂപയില്‍ 7000 കോടി രൂപയോളം ചെലവാക്കാനാകാതെ പോയത് യുജിസിയില്‍നിന്ന് ഫണ്ട് വിതരണ ചുമതല എടുത്തുമാറ്റുന്നതിനുള്ള തീരുമാനം വേഗത്തില്‍ നടപ്പാക്കുന്നതിന് കാരണമായി. റൂസ വഴിയുള്ള ഫണ്ട് വിതരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 10 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ തുക കേരളത്തിന് ലഭിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങളുണ്ടാകാത്തതിനാല്‍ തുക ചെലവഴിച്ചിട്ടില്ല. സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുഖേനയാണ് റൂസ ഫണ്ട് അനുവദിക്കുക. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ രൂപീകരിക്കണം. കേരളത്തില്‍ കൗണ്‍സില്‍ ഉണ്ടെങ്കിലും ഫണ്ട് വിതരണചുമതലയില്‍ ഉണ്ടാകുന്ന നിയമപരമായ സാങ്കേതിക തടസങ്ങള്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ കീഴിലല്ല സര്‍വകലാശാലകള്‍. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മാത്രം തുക കൈകാര്യം ചെയ്യുന്നതില്‍ തടസങ്ങള്‍ എറെയാണ്. റൂസ വഴി ലഭിക്കുന്ന പണം സംസ്ഥാനത്തെ കോളേജുകള്‍ക്ക് നല്‍കണമെങ്കിലും ഒട്ടേറെ കടമ്പകളുണ്ട്. കെ.വി.വിഷ്ണു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.