കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ഗുരുതരം: ആര്യാടന്‍

Thursday 31 October 2013 11:21 am IST

കൊച്ചി:കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കുന്നതിന് പണമില്ലെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബി കമ്പനിവത്കരിച്ചാലും സ്വകാര്യ പങ്കാളിത്തം ഉണ്ടാകില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി. കെഎസ്ഇബി ഇല്ലാതായത് എല്‍ഡിഎഫിന്റെ ഭരണകാലത്താണ്. കെഎസ്ഇബിയുടെ കമ്പനിവത്കരണം ആദ്യം തുടങ്ങിവെച്ചത് എല്‍ഡിഎഫാണെന്നും അന്നില്ലാത്ത പ്രതിഷേധം ഇന്ന് ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു. കെഎസ്ഇബിയെ കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. 2003ലെ വൈദ്യുതനിയമത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബിയെ കമ്പനിയാക്കാന്‍ തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.