റാന്നിയില്‍ നാല് ആനകള്‍ ഷോക്കേറ്റ് ചരിഞ്ഞു

Friday 19 August 2011 4:30 pm IST

റാന്നി: പത്തനംതിട്ട ഗവി വിനോദസഞ്ചാര മേഖലയ്ക്ക് സമീപം വനത്തില്‍ നാല് ആനകള്‍ ഷോക്കേറ്റ് ചരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴില്‍ വരുന്ന പ്ലാപ്പള്ളി-പച്ചക്കാനം വനമേഖലയില്‍ ആനകള്‍ ചരിഞ്ഞത്. വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് ആനകള്‍ ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. റാന്നി ഡ്.എഫ്.ഒ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലത്തെത്തി.