അഗത്തിയില്‍ വന്‍ വിമാനദുരന്തം ഒഴിവായി

Friday 19 August 2011 5:32 pm IST

കൊച്ചി: ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ വന്‍ വിമാന ദുരന്തം ഒഴിവായി. കൊച്ചിയില്‍ നിന്ന്‌ അഗത്തിയിലേക്ക്‌ പോയ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന്‌ തെന്നി പുറത്തേക്ക്‌ പോയെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പൈലറ്റുമാരുടെ ലൈസന്‍സ്‌ ഡയറക്ടര്‍ ജനറല്‍ ഒഫ്‌ സിവില്‍ ഏവിയേഷന്‍ സസ്‌പെന്‍ഡ്‌ ചെയ്‌തു. രാവിലെ 11.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്‌ 20 യാത്രക്കാരുമായി പുറപ്പെട്ട എ.ഐ 9501 വിമാനമാണ്‌ അപകടത്തില്‍ നിന്ന്‌ കഷ്ടിച്ച്‌ രക്ഷപ്പെട്ടത്‌. അഗത്തിയിലെ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിടെ വിമാനം റണ്‍വേ വിട്ട്‌ ചെളി നിറഞ്ഞ ഭാഗത്തേക്ക്‌ നീങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച്‌ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്‌. മോശം കാലാവസ്ഥയായിരുന്നു അപകടകാരണമെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന സൂചന. നല്ല മഴയും കാറ്റുമുള്ള സമയത്തായിരുന്നു വിമാനം ലാന്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.