കുഞ്ഞാലിമരക്കാറായി മോഹന്‍ലാലും മമ്മൂട്ടിയും

Monday 1 September 2014 9:50 pm IST

ഒരേ കാലഘട്ടിത്തിലെ രണ്ട്‌ നടന്‍മാര്‍ ഒരു ചരിത്ര പുരുഷനെ രണ്ട്‌ വ്യത്യസ്ത സംവിധായകരുടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമാണ്‌ കോഴിക്കോട്ട്‌ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന കുഞ്ഞാലിമരക്കാറായി വെള്ളിത്തിരയിലെത്തുന്നത്‌. അമല്‍ നീരദ്‌ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും പ്രിയദര്‍ശന്‍ ചിത്രത്തില്‍ മോഹന്‍ലാലും കുഞ്ഞാലിമരക്കാറായി എത്തുന്നു. മോഹന്‍ലാലിന്റെ നായികയായി ബോളിവുഡ്‌ സുന്ദരി കരീന കപൂറിനെ അവതരിപ്പിക്കാനാണ്‌ പ്രിയദര്‍ശന്‍ ആലോചിക്കുന്നത്‌. പ്രിയദര്‍ശന്റെ ഹിന്ദി ചിത്രങ്ങളില്‍ നായികയായിട്ടുള്ള കരീന തന്റെ മലയാള ചിത്രത്തോടും നോ പറയില്ലെന്ന പ്രതീക്ഷയിലാണ്‌ പ്രിയദര്‍ശന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.