റാങ്കിംഗില്‍ കോഹ്‌ലി ഒന്നാമന്‍

Monday 4 November 2013 11:52 am IST

ന്യൂദല്‍ഹി: ഐസിസി പുതിയതായി പുറത്തിറക്കിയ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗ് പട്ടിയില്‍ വിരാട് കോഹ്‌ലി ഒന്നാമത്. ഓസ്‌ട്രേലിയ്‌ക്കെതിരെ അവസാനിച്ച ഏഴ് മത്സരങ്ങളുടെ പരമ്പരയില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് കോഹ്‌ലിയുടെ റാങ്കിംഗ് ഉയരാന്‍ കാരണമായത്. പരമ്പരയില്‍ 114.66 ശരാശരിയില്‍ രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ 344 റണ്‍സാണ് കോഹ്‌ലി അടിച്ചു കൂട്ടിയത്. രണ്ട് തവണ ഓസ്‌ട്രേലിയ 300 ലധികം റണ്‍സ് നേടിയപ്പോഴും കോഹ്‌ലിയുടെ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഇന്ത്യ സ്‌ക്കോര്‍ പിന്തുടര്‍ന്ന് ലക്ഷ്യത്തിലെത്തിയത്. എന്നാല്‍ ശനിയാഴ്ച്ച നടന്ന അവസാന മത്സരത്തില്‍ രോഹിത്ത് ശര്‍മ്മയുമായുള്ള ധാരണ പിശക് മൂലം വിരാട് റണ്‍ ഔട്ടാകുകയായിരുന്നു. പിന്നീട് രോഹിത്തിന്റെ പ്രകടനമായിരുന്നു ഓസ്‌ട്രേലിയയ്ക്ക് മുമ്പില്‍ ഇന്ത്യയെ 384 റണ്‍സെന്ന വിജയ ലക്ഷ്യം ഉയര്‍ത്താന്‍ സഹായിച്ചത്. വിരാടിന് പിന്നിലായി ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി എന്നിവരാണ് റാങ്കിംഗില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മറ്റു ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റന്‍ ധോണി മാത്രമാണ് ആദ്യ പത്തില്‍ ഇടം നേടിയിട്ടുള്ളത്. റാങ്കില്‍ ധോണി ആറാം സ്ഥാനത്താണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.