മുംബൈയില്‍ 16 വയസുകാരിയെ പീഡിപ്പിച്ച സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

Tuesday 5 November 2013 12:18 pm IST

മുംബൈ: മുംബൈയിലെ ഗോറിഗാവോണില്‍ ആറ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ആറ് പേരില്‍ പെണ്‍കുട്ടിയെ പരിചയമുള്ളവരും ഉള്‍പ്പെട്ടിരുന്നു. ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി വിളിച്ചു വരുത്തിയ പെണ്‍കുട്ടിയെ വിജനമായൊരിടത്ത് വച്ച് കൂട്ടബലംത്സംഗത്തിനിരയാക്കുകയായിരുന്നു. മദ്യം കുടിപ്പിച്ചതിന് ശേഷമാണ് പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച്ച നടന്ന സംഭവം പെണ്‍കുട്ടി അമ്മുമ്മയോട് വെളിപ്പെടുത്തിയതോടെ ഞായറാഴ്ച്ചയാണ് പുറം ലോകം അറിയുന്നത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. ഫോട്ടോ ജര്‍ണലിസ്റ്റിനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിന് രണ്ട് മാസത്തിന് ശേഷമാണ് മുംബൈയില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.