ദേശീയപാത: സര്‍ക്കാര്‍ നിലപാട്‌ 45 മീറ്റര്‍

Tuesday 5 November 2013 9:44 pm IST

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാതയുടെ വീതി 45 മീറ്റര്‍ വേണമെന്നാണ്‍സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടെന്ന്‌ മന്ത്രി വി.കെ.ഇബ്ലാഹിംകുഞ്ഞ്‌. ഇതില്‍ നിന്നും പിന്നോട്ടുപോവാന്‍ സര്‍ക്കാരിന്‌ കഴിയില്ല. ദേശീയപാതയ്ക്ക്‌ 60 മീറ്റര്‍ വീതി വേണമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ കേരളത്തിനും ഗോവയ്ക്കും വീതി 45 മീറ്റര്‍ മതിയെന്ന്‌ കേന്ദ്രം പ്രത്യേക ഇളവു നല്‍കുകയായിരുന്നു. 45 മീറ്റര്‍ മതിയെന്ന്‌ കേന്ദ്രംപ്രത്യേക ഇളവു നല്‍കുകയായിരുന്നു. 45 മീറ്ററില്‍ നിന്ന്‌ 30 മീറ്ററാക്കി ചുരുക്കാന്‍ കഴിയില്ലെന്ന്‌ ദേശീയപാതാ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്‌. 30 മീറ്ററായി വീതി നിശ്ചയിച്ചാല്‍ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുക്കില്ലെന്നാണ്‌ അതോറിറ്റിയുടെ നിലപാട്‌. ഈ സാഹചര്യത്തില്‍ ദേശീയപാത 47, 17 വികസനത്തില്‍ നിലപാട്‌ തന്നെയാണ്‌ സംസ്ഥാന സര്‍ക്കാരിനുമുള്ളതെന്ന്‌ വി.കെ.ഇബ്രാഹിംകുഞ്ഞ്‌ വ്യക്തമാക്കി. കേസരി സ്മാരക ജേര്‍ണലിസ്റ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുപ്രവര്‍ത്തകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പിനെത്തുടര്‍ന്ന്‌ പല സ്ഥലങ്ങളിലും സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവാത്തത്‌ വെല്ലുവിളിയാണ്‌. ദേശീപാതയുടെ വീതി 30 മീറ്ററാക്കുന്നതിനായി നേരത്തെ സ്ഥലമേറ്റെടുക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ട പ്രദേശങ്ങളിലാണ്‌ കൂടുതല്‍ എതിര്‍പ്പുയരുന്നത്‌.
പുതുതായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച ഇവിടങ്ങളില്‍ വീണ്ടും കുടുയൊഴിപ്പിക്കല്‍ നടത്തുന്നത്‌ പ്രായോഗികമല്ല. ഇത്തരം സ്ഥലങ്ങളില്‍ വീതി 30 മീറ്ററാക്കി നിജപ്പെടുത്തി എലിവേറ്റഡ്‌ ഹൈവേ നിര്‍മ്മിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കും. ചെലവേറിയ പദ്ധതിയായതിനാല്‍ എല്ലായിടത്തം എലിവേറ്റഡ്‌ ഹൈവേ നിര്‍മ്മിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തുതന്നെ ദേശീയപാതയുടെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. തിരുവനന്തപുരം, കോഴിക്കോട്‌ മോണോ റെയില്‍ പദ്ധതിയെക്കുറിച്ച ചര്‍ച്ചചെയ്യുന്നതിനായി ഈ മാസം 20ന്‌ പ്രത്യേക യോഗം ചേരും. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കം പൊതുമരാമത്ത്വകുപ്പിന്റെപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. റോഡുകള്‍ക്ക്‌ കരാറുകാരില്‍ നിന്ന്‌ അഞ്ചുവര്‍ഷം വരപെ ഗ്യാരന്റി ഈടാക്കാനാണ്‌ പുതിയ തീരുമാനം. കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം പരിഹരിക്കും. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍-മൂവാറ്റുപുഴ റോഡുനിര്‍മ്മാണത്തിന്‌ ടെണ്ടറില്‍ ഒരേ കമ്പനിയാണ്‌ യോഗ്യരായത്‌. എന്നാല്‍ ഒരേ കമ്പനിക്ക്‌ രണ്ടു ടെണ്ടര്‍ നല്‍കാനാവില്ലെന്ന ലോകബാങ്കിന്റെ നിലപാടാണ്‌ അനിശ്ചിതത്വത്തിന്‌ കാരണം. നിലപാടില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.