കോഴിക്കോട്: ഗസല്‍ ഗായകന് നജ്മല്‍ ബാബു (65) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. മലപ്പുറം വേങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഗായകന് കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെ മകനാണ്.
അബ്ദുള്‍ഖാദറിനെയും മാതൃസഹോദരീ ഭര്‍ത്താവ് എം.എസ്. ബാബുരാജിനെയും പിന്‍പറ്റിയാണ് നജ്മല്‍ ബാബു സംഗീതലോകത്തെത്തിയത്. 60-കളില്‍ ആരംഭിച്ച പ്രശസ്തമായ ഹട്ടന്‍സ് ഓര്‍ക്കസ്ട്രയിലെ പ്രധാന ഗായകനായിരുന്നു. അബ്ദുള്‍ഖാദറിനും ബാബുരാജിനുമൊപ്പം രാജ്യംമുഴുവന്‍ സംഗീത പര്യടനം നടത്തിയിട്ടുണ്ട്.
സുബൈദയാണ് ഭാര്യ. മക്കള്‍: ലസ്ലി നജ്മല്‍, പ്രിയേഷ് നജ്മല്‍. മരുമക്കള്‍: കോയ, സഫീറ. സഹോദരങ്ങള്‍: സുരയ്യ സമദ്, മോളി ബീരാന്, സീനത്ത് നവാസ്, നസീമ നിസ്താര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: