അണ്ണാ ഹസാരെ ഇന്നത്തെ റോള്‍ മോഡല്‍: ബിജെപി

Friday 19 August 2011 11:30 pm IST

കൊച്ചി: കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനെതിരായി ഭാരത ജനതയെ ഉണര്‍ത്തിയ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഇന്നത്തെ റോള്‍ മോഡലാണെന്ന്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ്‌ ഭരണത്തിനെതിരെ ദേശാഭിമാനികള്‍ ഒന്നിച്ച്‌ നിന്ന്‌ പോരാടുകയാണ്‌. അഴിമതിക്കാരെ പുറത്താക്കുവാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ്‌ ഇതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി ജോസഫ്‌ കടവന്ത്രയില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ എന്‍.സി. ജെയിംസ്‌ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശ്യാമള എസ്‌. പ്രഭു, സംസ്ഥാന സമിതി അംഗം രശ്മി സജി, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്‌. ഷൈജു, ആന്റി കറപ്ഷന്‍ ബ്യൂറോ പ്രസിഡന്റ്‌ അഡ്വ. ജോര്‍ജ്‌, മഹാത്മ സ്വയംസഹായ സംഘം പ്രസിഡന്റ്‌ വിജയകുമാര്‍. എ, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സമിതി അംഗം നെല്‍സണ്‍ കടവന്ത്ര, കര്‍ഷകമോര്‍ച്ച വൈസ്‌ പ്രസിഡന്റ്‌ പി.ബി. സുജിത്ത്‌, സെക്രട്ടറി എന്‍.വി. സുധീപ്‌, ബിജെപി ജില്ലാ കമ്മറ്റി അംഗം വി.കെ. സുദേവന്‍, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുധ ദിലീപ്‌, എറണാകുളം മണ്ഡലം സെക്രട്ടറി ദിലീപ്കുമാര്‍, എന്‍.ജി. അഭിലാഷ്‌, സുനില്‍ പെരുമ്പളം, സിന്ധു വിജയകുമാര്‍, സി.വി. ജോര്‍ജ്‌, അനീഷ്‌ കടവന്ത്ര, എബി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.