കല്‍ക്കി അവതാര രഹസ്യം

Thursday 7 November 2013 9:46 pm IST

യുഗസന്ധിയിലൂടെയാണ്‌ നാം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്‌. യുഗസന്ധി ആയതിനാല്‍ നാശത്തിലേക്കുള്ള പ്രവാഹത്തിന്‌ ശക്തി വളരെ വര്‍ധിക്കും. കലിയുഗത്തിന്റെ അന്ത്യഘട്ടത്തില്‍ ഈശ്വരന്‍ കല്‍ക്കി ആയി അവതരിച്ച്‌ അധര്‍മത്തെ മുഴുവന്‍ നശിപ്പിച്ചുകളയുമെന്ന്‌ നമ്മുടെ ഭാഗവതത്തില്‍ പറയുന്നു. അവന്‍ എങ്ങനെ വരുമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌? വെള്ളക്കുതിരപ്പുറത്ത്‌ വാളുമായി അവതരിച്ച്‌ അധര്‍മത്തെ നശിപ്പിച്ചുകളയുമത്രേ. കല്‍ക്കി അവതാരത്തിന്റെ സൂചന എന്താണ്‌? അധര്‍മത്തെ സംഹരിച്ച്‌ ധര്‍മത്തെ സ്ഥാപിക്കാന്‍ കാലാകലങ്ങളില്‍ ഭൂമിയില്‍ അവതാരപുരുഷന്മാര്‍ പ്രത്യക്ഷപ്പെടുമെന്ന്‌ പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്‌. മഹത്പുരുഷന്മാര്‍ പുരാണങ്ങളില്‍ ചില വസ്തുതകള്‍ മറപൊരുളായി പറഞ്ഞുവച്ചിരിക്കുന്നു. കല്‍ക്കി അവതാരത്തിന്റെ വര്‍ണനയിലും അതുതന്നെയാണ്‌ സംഭവിച്ചിരിക്കുന്നത്‌. അത്‌ എന്തിനെ സൂചിപ്പിക്കുന്നു എന്ന്‌ നാം മനസ്സിലാക്കണം. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.