ഐജി ടോമിന്‍ തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചു

Saturday 9 November 2013 11:50 am IST

തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐജി ടോമിന്‍ തച്ചങ്കരിക്ക് ജാമ്യം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 2003-07 കാലത്ത് അധികാരത്തിലിരിക്കേ 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ മാസം വിജിലന്‍സ് തച്ചങ്കരിക്കെതിരായ ആയിരം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.  രേഖകളില്ലാതെ വിദേശത്ത് നിന്നും ഇലക്ട്രോണിക് സാധനങ്ങള്‍ ഇറക്കുമതി ചെയ്തു, അനര്‍ഹമായ ഉപഹാരങ്ങള്‍ സ്വീകരിച്ചു, സര്‍ക്കാര്‍ സമ്മതമില്ലാതെ വിദേശ യാത്ര നടത്തി എന്നീ വിഷയങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നത്. കേസില്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.