ഇസ്രായേലിലെ അംബാസഡറെ ഈജിപ്റ്റ് തിരികെ വിളിച്ചു

Saturday 20 August 2011 10:45 am IST

കെയ്‌റോ: ഈജിപ്റ്റിനെതിരെ ഇസ്രായേല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഈജിപ്റ്റ് അവിടത്തെ അംബാസഡറെ തിരികെ വിളിച്ചു. അതിര്‍ത്തിയില്‍ അഞ്ച്‌ ഈജിപ്റ്റ് പോലീസുകാര്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ടാണ് ഇസ്രായേല്‍ വിവാദ പരാ‍മര്‍ശം നടത്തിയത്. ഇസ്രായേല്‍ പരാമര്‍ശം പിന്‍‌വലിച്ച് മാപ്പ് പറയുന്നത്‌ വരെ അവിടത്തെ അംബാസഡറെ തിരിച്ചു വിളിക്കാനാണ് ഈജിപ്റ്റ് സര്‍ക്കാരിന്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയ നിയമപ്രശ്നങ്ങള്‍ക്കെല്ലാം ഇസ്രായേലാണ്‌ ഉത്തരവാദിയെന്നും സര്‍ക്കാര്‍ പുറത്തു വിട്ട പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളും, നുഴഞ്ഞു കയറ്റക്കാരുടെ ശ്രമങ്ങളും തടയുന്നതിന്റെ ഭാഗമായി സൈനിക സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഈജിപ്റ്റ് തീരുമാനിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.