ഹസാരെയുടെ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്

Saturday 20 August 2011 11:36 am IST

ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്ല് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ രാം‌ലീലാ മൈതാനിയില്‍ നടക്കുന്ന അണ്ണാഹസാരെയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു. ബില്ല് നടപ്പാക്കുന്നതുവരെ സമരം തുടരുമെന്ന് അണ്ണാ ഹസാ‍രെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹസാരെയുടെ ശരീരഭാരം മൂന്നര കിലോ കുറഞ്ഞെങ്കിലും ആരോഗ്യ പ്രശ്നങ്ങളൊന്നും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്തുണയുമായി കൂടുതല്‍ ജനങ്ങള്‍ സമരപന്തലിലേക്ക് എത്തുന്നുണ്ട്. പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കൌണ്‍സിലിന്റെ പരിഗണനയിലുള്ള ലോക്പാല്‍ ബില്ല് പൂര്‍ണ്ണമായും തിരിച്ചയച്ച് പുതിയ ജനലോക്പാല്‍ ബില്ല് കൊണ്ടുവരണമെന്നും അതുവരെ പ്രഷോഭം തുടരുമെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ അതിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.