ലോക്പാല്‍ ബില്ലിന്മേല്‍ പൊതുജനാഭിപ്രായം തേടി

Saturday 20 August 2011 12:38 pm IST

ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്മേല്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി പൊതുജനാഭിപ്രായം തേടി. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ 15 ദിവസത്തിനകം രാജ്യസഭാ ഡയറക്ടര്‍ക്ക്‌ സമര്‍പ്പിക്കണം. നേരിട്ട്‌ അറിയിക്കാന്‍ താല്‍പര്യമുള്ളവര്‍ അക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ വെബ്സൈറ്റില്‍ ബില്ലിന്റെ പകര്‍പ്പ്‌ ലഭ്യമാണ്‌. പകര്‍പ്പ്‌ ആവശ്യമുള്ളവര്‍ക്ക്‌ അയച്ചുകൊടുക്കുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.