ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഇടയലേഖനം

Sunday 10 November 2013 2:18 pm IST

തൊടുപുഴ: ഗാഡ്ഗില്‍കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ക്കായി നിലകൊള്ളുന്ന പാര്‍ട്ടികള്‍ സര്‍ക്കാരില്‍ നിന്ന് പിന്മാറണന്ന് ഇടുക്കി രൂപതയുടെ ഇടയലേഖനം. കുടിയേറ്റ കര്‍ഷര്‍ക്ക് വാഗ്ദാനം ചെയ്ത പട്ടയം പോലും നല്‍കാതെ കസ്തൂരി രംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന ജനപ്രതിനിധികള്‍ക്കെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്നും ഇടയ ലേഖനത്തില്‍ പറയുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി വാദിക്കുന്നവരെ സംഘടിതമായി നേരിടണമെന്നും ഇടയലേഖനം വിശ്വാസികളോട് ആവശ്യപ്പെടുന്നു. പട്ടയപ്രശ്‌നത്തിന് പരിഹാരമാകാത്ത പക്ഷം മന്ത്രിമാരേയും ജനപ്രതിനിധകളേയും തെരുവില്‍ നേരിടുമെന്നും തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ഇടയലേഖനം മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച കുര്‍ബാനമധ്യേ ഇടുക്കി രൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് ഗാഡ്ഗില്‍കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ക്കും പട്ടയപ്രശ്‌നത്തിലും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.