മൊഗാദിഷു: സൊമാലിയയിലെ ബൊസാസോയില് ഭീകരര്‍ നടത്തിയ ജയില്‍ ആക്രണത്തില്‍ മൂന്ന് ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു.
തടവുകാരെ മോചിപ്പിക്കാനാണ് ജയില്‍ ആക്രമിച്ചതെങ്കിലും തടവുപുള്ളികള്‍ ആരും രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടില്ല. അല്‍ഷബാബ് ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നില്‍.
അതേസമയം, സൊമാലിയയുടെ തലസ്ഥാനമായ മൊഗാഡിഷുവില് നഗരഹൃദയത്തിലുള്ള ഹോട്ടല്‍ മാകയ്ക്ക് സമീപം അല്‍ഷബാബ് ഗ്രൂപ്പ് നടത്തിയ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. 15 പേര്‍ക്ക് പരിക്കുപറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: