പനാജി: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി കോണ്‍ഗ്രസിന് വെല്ലുവിളിയെന്ന് ധനമന്ത്രി പി ചിദംബരം. രാഷ്ട്രീയ പാര്‍ട്ടിയെന്നുള്ള നിലയില്‍ മോദി വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ഞങ്ങള്‍ക്ക് അദ്ദേഹത്തെ അവഗണിക്കാനാവില്ലെന്നും ചിദംബരം പറഞ്ഞു.
ഞങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. ആദര്‍ശപരമായും ശാസ്ത്രപരമായും കൂടാതെ പൊതു റാലികളില്‍ ഏത് ഭാഷയില്‍ സംസാരിക്കണം എന്നിവയെ കുറിച്ചും ബോധവാനാണ് മോദിയെന്ന് ചിദംബരം വ്യക്തമാക്കി.
വലിയ വലിയ പ്രശ്നങ്ങളെ കുറിച്ചൊന്നും വാചാലനാകാതെ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളാവുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമാണ് മോദി നടത്താറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: