മറ്റെല്ലാം മാറ്റിവച്ച് ലോക്‌പാല്‍ ബില്ല് പാസാക്കണം : ബി.ജെ.പി

Saturday 20 August 2011 4:22 pm IST

ന്യൂദല്‍ഹി: മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച്‌ പാര്‍ലമെന്റ്‌ ലോക്‌പാല്‍ ബില്‍ പാസാക്കണമെന്ന്‌ ബി.ജെ.പി ആവശ്യപ്പെട്ടു. അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം കണ്ടില്ലെന്ന്‌ നടിക്കുന്നത്‌ വിഡ്ഢിത്തവും അഹങ്കാരവും ആണെന്ന് ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ മുക്‌തര്‍ അബ്ബാസ്‌ നഖ്‌വി പറഞ്ഞു. അബ്ബാസ്‌ നഖ്‌വി പ്രധാനമന്ത്രിക്കയച്ച കത്തിലാണ്‌ ഈ ആവശ്യമുന്നയിച്ചത്‌. അഴിമതിക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുകയും ശക്‌തമായ ലോക്‌പാല്‍ ബില്ലിന്‌ വേണ്ടി വാദിക്കുകയും ചെയ്യുന്ന അവസരത്തില്‍ ബില്ല് എത്രയും പെട്ടെന്ന് പാസാക്കുകയാണ് വേണ്ടത്. പാര്‍ലമെന്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌. ശക്തമായ ബില്‍ പാസാക്കാതെ ജനങ്ങളടെ വിശ്വാസ്യത നേടാനാകില്ലെന്നും നഖ്‌വി കത്തില്‍ സൂചിപ്പിച്ചു. സഭയുടെ നടപടി ക്രമങ്ങളുടെ പേരില്‍ ജനങ്ങളുടെ ആവശ്യം നിരസിക്കരുതെന്നും ബില്‍ പാസാക്കാന്‍ പാര്‍ലമെന്റിന്‌ പ്രത്യേക സമ്മേളനം വേണമെങ്കില്‍ നടത്തണം എന്നും നഖ്‌വി കത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.