മുംബൈ: മുംബൈയിലെ വിക്രോലിയില്‍ ഏഴു നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാലു പേര് മരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്നോടെയാണ് തീപിടുത്തം ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ടുന്ന പരിശ്രമത്തിനുശേഷം രാവിലെ ആറോടെയാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചത്.
കെട്ടിടത്തിനുള്ളില്‍ നിന്ന് മുഴുവന്‍ ആളുകളെയും പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഇലക്ട്രിക് മീറ്റര്‍ കേബിള്‍ ബോക്സില്‍ നിന്നാണ് തീപടര്‍ന്നതെന്നു കരുതുന്നു. അപകടമുണ്ടാകുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു.
ഫയര്‍ഫോഴ്സും പോലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: