അഫ്‌ഗാനിസ്ഥാനില്‍ ബസ്സപകടം: 35 മരണം

Saturday 20 August 2011 4:39 pm IST

കാബൂള്‍: തെക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ നിയന്ത്രണം തെറ്റി ബസ്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. 24 പേര്‍ക്ക്‌ അപകടത്തില്‍ പരിക്കുണ്ട്‌. ഇതില്‍ പലരുടെയും സ്ഥിതി ഗുരുതരമാണ്‌. കാണ്ഡഹാറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ദാമന്‍ മേഖലയിലായിരുന്നു അപകടം. കാണ്ഡഹാറില്‍ നിന്നും കാബൂളിലേക്ക് പോവുകയായിരുന്നു ബസ്.