ആര്‍എസ്‌എസ്‌ നടത്തുന്നത്‌ ദേശഭക്തിയും സ്വഭാവശുദ്ധിയുമുള്ള വ്യക്തികളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനം: ഒ.കെ. മോഹനന്‍

Monday 11 November 2013 9:23 pm IST

ചെറുവാഞ്ചേരി: ദേശഭക്തിയും അനുശാസനവും സ്വഭാവശുദ്ധിയുമുള്ള വ്യക്തികളെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ്‌ ആര്‍എസ്‌എസ്‌ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്തീയ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ ഒ.കെ.മോഹനന്‍ പറഞ്ഞു. ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരായിരുന്ന ചെറുവാഞ്ചേരിയിലെ കെ.ടി.ദിലീഷ്‌, കെ.പ്രദീപന്‍ എന്നിവരുടെ ബലിദാന വാര്‍ഷികദിനത്തില്‍ ചെറുവാഞ്ചേരി ഗ്രൌണ്ടില്‍ നടന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിരവധി അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ചുകൊണ്ടാണ്‌ സംഘം ഇന്നത്തെ നിലയില്‍ എത്തിയിട്ടുള്ളത്‌. അതിജീവനത്തിനായി സംഘപ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്‌. ഇന്ന്‌ സമൂഹത്തിലെ എല്ലാ മേഖലകളിലും സംഘപ്രവര്‍ത്തനം വളര്‍ന്ന്‌ പന്തലിച്ചിരിക്കുകയാണ്‌. ഭാരതത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ നസ്സിലാക്കി പഠിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ സംഘത്തിണ്റ്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കൂത്തുപറമ്പ്‌ താലൂക്ക്‌ സംഘചാലക്‌ അശോകന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചെറുവാഞ്ചേരി മണ്ഡല്‍ കാര്യവാഹ്‌ കെ.ഷിബിന്‍ സ്വാഗതം പറഞ്ഞു. ആര്‍എസ്‌എസ്‌ ജില്ലാ പ്രചാരക്‌ ഗോപാലകൃഷ്ണന്‍, ജില്ലാ ശാരീരിക്‌ പ്രമുഖ്‌ ഒ.രാഗേഷ്‌, സേവാ പ്രമുഖ്‌ വി.പി.ഷാജി, ജില്ലാ പ്രചാര്‍ പ്രമുഖ്‌ കെ.ബി.പ്രജില്‍, ബിജെപി ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ പി.സത്യപ്രകാശന്‍ മാസ്റ്റര്‍, ഹിന്ദു ഐക്യവേദി താലൂക്ക്‌ സെക്രട്ടറി കൊല്ലമ്പറ്റ പ്രേമന്‍ തുടങ്ങി നിരവധി സംഘപരിവാര്‍ നേതാക്കളും നൂറുകണക്കിന്‌ സംഘ പ്രവര്‍ത്തകരും അനുഭാവികളും ചടങ്ങില്‍ സംബന്ധിച്ചു. ബലിദാന്‍ ദിനത്തോടനുബന്ധിച്ച്‌ കെ.ടി.ദിലീഷിണ്റ്റെ പൂവത്തിന്‍ കീഴിലെ സ്മൃതി മണ്ഡപത്തിലും ചിരാറ്റയിലെ കെ.പ്രദീപണ്റ്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചനയും നടന്നു. നൂറുകണക്കിന്‌ അമ്മമാരുള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചനില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.