കാഞ്ഞിരപ്പള്ളി: ശ്രീവിരാഡ് വിശ്വബ്രഹ്മ മഠത്തിന്റെ മടുക്കയിലെ ആശ്രമ ഭൂമി കയ്യേറിയ റവന്യൂ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെയും കേരള വിശ്വകര്മ്മസഭയുടെയും ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സ്വാമി അയ്യപ്പന്റെ കാല്പാദം കരിങ്കല്ലില്‍ പതിഞ്ഞ തീര്‍ത്ഥാടനകേന്ദ്രം ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വിതരണം ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്.
കാഞ്ഞിരപ്പള്ളി താലൂക്കില്‍ നൂറുകണക്കിന് ഏക്കര്‍ റവന്യൂ ഭൂമി പിടിച്ചെടുക്കാതെ ആശ്രമത്തിന്റെ രണ്ടേകാല്‍ ഏക്കര്‍ ഭൂമി കയ്യേറിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാക്കുന്നതിനും സംയുക്തയോഗം തീരുമാനിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ആര്.ഹരിലാല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് എ.പി.പൊന്നപ്പന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി.
കേരള വിശ്വകര്‍മ്മസഭ ഭാരവാഹികളായ സി.കെ.ഉത്തമന്, വി.ആര്.രവികുമാര്‍, പി.എസ്.സന്തോഷ്, എ.പി.ശശി ആചാരി, സോമി രവികുമാര്‍, സുജ മുരളീധരന്, ഗോപാലകൃഷ്ണനാചാര്യ, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി കണ്ണന് ചോറ്റി, ഇകെജി നായര്‍, സി.ആര്.ശ്യാം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: