ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഭേദഗതി ചെയ്തു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് മാനദണ്ഡമാക്കിയുള്ളതായിരുന്നു ഇടക്കാല ഉത്തരവ്. പാരിസ്ഥിതിക അനുമതിക്ക് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും പരിഗണിക്കാമെന്ന് ഹരിത ട്രിബ്യൂണല്‍ നിരീക്ഷിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്എന്തൊക്കെ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. ഒരു മാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: