റായ്പൂര്‍: ഛത്തീസ്ഗഢില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. രണ്ടു ബിഎസ്എഫ് ജവാന്മാരുള്പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റു. ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിലാണ് സംഭവം.
തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. കുഴിബോംബ് പൊട്ടിയാണ് അപകടമുണ്ടായത്.
എന്നാല്‍ കനത്തസുരക്ഷയില്‍ സംസ്ഥാനത്ത് ആദ്യഘട്ടം 70 ശതമാനം പോളിംഗ് നടത്താനായി. തിരഞ്ഞെടുപ്പ് തടയുക എന്നതാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: