കൊച്ചി: ജവഹര്‍ ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇനി സച്ചിന്റെ പേരില്‍ പവലിയന്. ജിസിഡിഎ ആണ് സച്ചിന്റെ പേരില്‍ പവലിയന് ഒരുക്കുന്നത്. സച്ചിന്റെ കരിയറിലെ അനര്‍ഘനിമിഷങ്ങളുടെ ചിത്ര പ്രദര്‍ശനവും പവലിയനില്‍ ഉണ്ടാകും. 20 ന് ഇന്ത്യന്‍ താരങ്ങളുടെ സാന്നിദ്ധ്യത്തില്‍ പവലിയന്റെ ഉദ്ഘാടനം നടക്കും. സച്ചിന്റെ 100 സെഞ്ച്വറികളുടെ പ്രതീകമായി 100 ക്രിക്കറ്റ് ബോളുകളും പവലിയനില്‍ പ്രദര്‍ശിപ്പിക്കും.വാംഖഡെ സ്റ്റേഡിയം കഴിഞ്ഞാല്‍ പിന്നെ സച്ചിന്റെ പേരില്‍ പവലിയന് ഒരുക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമാകും കൊച്ചി. 21 ന് കൊച്ചിയില്‍ നടക്കുന്ന ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റിനു മുന്നോടിയായി ഇരു ടീമുകളിലേയും കളിക്കാര്‍ ഒപ്പു വച്ച കൂറ്റന്‍ ബാറ്റ് വീ സല്യൂട്ട് സച്ചിന് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: