ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജരിവാളിനെതിരെ പാര്‍ട്ടിയിലെ തന്നെ പ്രമുഖ നേതാവ് രാജേഷ് അഗര്‍വാള്‍ രംഗത്ത്.
കെജരിവാളിന് ഏകാധിപത്യ സ്വഭാവമെന്ന് കുറ്റപ്പെടുത്തിയാണ് രാജേഷ് അഗര്‍വാള്‍ രംഗത്ത് വന്നിരിക്കുന്നത്. പാര്‍ട്ടിയുടെ നിലനില്‍പ്പിന് ആഭ്യന്തര തെരഞ്ഞെടുപ്പും ജനാധിപത്യവത്കരണവും ആവശ്യമാണെന്നും അഗര്‍വാള്‍ പറഞ്ഞു.
അതേസമയം അഗര്‍വാള്‍ വിളിച്ചുചേര്‍ത്ത് പത്രസമ്മേളനം കെജരിവാളിനെ പിന്തുണയ്ക്കുന്ന ഓട്ടോറിക്ഷാ െ്രെഡവര്‍മാര്‍ തടസപ്പെടുത്തി.
തന്റെ അഭിപ്രായം ജനങ്ങളെ അറിയിക്കുന്നത് തടയാനാണ് കെജരിവാളിന്റെ നിര്‍ദേശപ്രകാരം ഒരു കൂട്ടം പ്രവര്‍ത്തകര്‍ പത്രസമ്മേളനം തടസപ്പെടുത്തിയതെന്ന് അഗര്‍വാള്‍ ആരോപിച്ചു. പാര്‍ട്ടി വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പിന്നാലെ പോകരുതെന്നും രാജേഷ് അഗര്‍വാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: