തൊടുപുഴ: വിവാദമായ ചോദ്യപേപ്പര്‍ കേസില്‍ അധ്യാപകന് ടി.ജെ.ജോസഫിനെ കോടതി കുറ്റവിമുക്തനാക്കി. തൊടുപുഴ സിജെഎം കോടതിയാണ് ജോസഫിനെ കേസില്‍ നിന്നും ഒഴിവാക്കിയത്. തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന് സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.
ചോദ്യപേപ്പര്‍ തയ്യാറാക്കിയ സംഭവത്തില്‍ 2010 ജുലൈ നാലിന് ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകനായ ടി ജെ ജോസഫിനെ ഒരു സംഘമാളുകള്‍ ആക്രമിച്ച് കൈപ്പത്തി വെട്ടി മാറ്റിയിരുന്നു.
സംഭവത്തിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്. അതിനിടയിലാണ് അദ്ധ്യാപകനെതിരായ കേസിലെ വിധി വരുന്നത്. കൈപ്പത്തി വെട്ടിമാറ്റിയതോടെ സംഭവം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: