ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ നാലാം ഗെയിമിലും ഇന്ത്യയുടെ വിശ്വനാഥന് ആനന്ദും നോര്‍വയുടെ മാഗ്നസ് കാള്‍സനും സമനിലയില്‍ പിരിഞ്ഞു. 64 നീക്കങ്ങള്‍ക്കൊടുവില്‍ ഇരുവരും സന്ധി ചെയ്തു.
ആദ്യ മൂന്നു മത്സരങ്ങളിലും സമനിലയായിരുന്നു ഫലം. ഇതോടെ എട്ടു റൗണ്ടുകള്‍ അവശേഷിക്കെ ആനന്ദിനും കാള്‍സനും രണ്ടു പോയിന്റ് വീതമായി.
വെളുത്ത കരുക്കളുമായി കളിച്ച ആനന്ദിനു മേല്‍ 30 നീക്കങ്ങള്‍ പിന്നിടുമ്പോള്‍ കാള്സന് വ്യക്തമായ ആധിപത്യം സ്ഥാപിച്ചെങ്കിലും തിരിച്ചടിച്ച ഇന്ത്യന്‍ താരം സമനില പിടിച്ചെടുത്തു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്നു വിശ്രമ ദിനം. അഞ്ചാം ഗെയിം നാളെ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: