ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ നാല് മാവോയിസ്റ്റുകള്‍ പിടിയില്‍. ബീജാപൂര്‍ ജില്ലയിലെ ഗോര്ണ്ണ വനത്തില്‍ നിന്നാണ് മാവോയിസ്റ്റുകളായ ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ മൂന്നു പേര് സ്ത്രീകളാണ്.
നവംമ്പര്‍ പതിനൊന്നിന് ഛത്തീസ്ഗഡില്‍ പോളിംഗ് ബൂത്ത് ആക്രമിച്ച സംഭവവുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത സേനാംഗങ്ങള്‍ക്ക് ഛത്തീസ്ഗഡ് സര്‍ക്കാര്‍ 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: