സൊമാലിയയിലുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ 140 പേര്‍ മരിച്ചു

Thursday 14 November 2013 12:37 pm IST

മൊഗദിഷു: ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയിലുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ 140 മരണം. ഒട്ടേറെപ്പേരെ കാണാതായതായും മരണസംഖ്യ 300 വരെയെത്താമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അര്‍ധ സ്വയം ഭരണപ്രദേശമായ പുണ്ട്‌ലാന്‍ഡിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത് കഴിഞ്ഞ ശനിയാഴ്ചയാണ് സൊമാലിയന്‍ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതേത്തുടര്‍ന്ന് തീരപ്രദേശങ്ങളായ ഐല്‍, ദംഗരോയൊ, പുണ്ട്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. ദുരന്ത ബാധിത മേഖലകളില്‍ ഭക്ഷണവും വൈദ്യസഹായവുമെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സര്‍ക്കാര്‍. ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളില്‍ 10 ലക്ഷം ഡോളര്‍ (6.3 കോടി രൂപ) അടിയന്തര സഹായം നല്‍കുമെന്ന് പ്രസിഡന്റ് ഹസ്സന്‍ ശൈഖ് മുഹമ്മദ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.