പത്തനംതിട്ട : ഭക്തജനകോടികള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് ശബരിമല അയ്യപ്പക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 5.30ന് തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍.ദാമോദരന്‍പോറ്റി നടതുറക്കുന്നതോടെ മണ്ഡല മഹോത്സവത്തിന് കൂടി തുടക്കമാകും.
വൈകിട്ട് ദിപാരാധനയ്ക്ക് ശേഷം നിയുക്തമേല്ശാന്തിമാരായ പി.എന്‍.നാരായണന്‍നമ്പൂതിരി, എന്‍.മനോജ് എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തി നടതുറന്ന് ദീപം തെളിയിച്ച ശേഷം കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ മഹാഗണപതിഹോമം നടക്കും. തുടര്‍ന്ന് നെയ്യഭിഷേകം. ഉച്ചപൂജയോടെ നടയടയ്ക്കും.
വൈകിട്ട് 4 ന് നട തുറന്ന് പതിവുപൂജകള്‍ക്ക് പുറമേ മാളികപ്പുറത്ത് ഭഗവതിസേവ നടക്കും. ഡിസംബര്‍ 26 നാണ് മണ്ഡലപൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: