പാറ്റ്നാ: നക്സലുകള്‍ക്കെതിരെ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളുടെ വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തതിനെ തുടര്‍ന്ന് ബീഹാറിലെ ഗയ ജില്ലയിലുള്ള സിആര്‍പിഎഫ് ജവാന് അറസ്റ്റിലായി.
അസിസ്റ്റന്റ് കമാന്‍ഡന്റ് സഞ്ജയ് കുമാര്‍ യാദവിനെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മാവോയിസ്റ്റുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും കൃത്യമായ വിവരങ്ങള്‍ ഇവര്‍ക്ക് നല്കുമായിരുന്നെന്നും അറിയുന്നു. കുറച്ച് മാസങ്ങളായിട്ട് കുമാര്‍ ഫോണ്‍ വഴി ആരെയൊക്കെയാണ് ബന്ധപ്പെടുന്നതെന്ന് പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു.
സംഭവത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സംസ്ഥാന ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവത്തില്‍ ആദ്യമായാണ് ഉയര്‍ന്ന റാങ്കുള്ള ഒരു സിആര്പിഎഫ്ജവാന് അറസ്റ്റിലാകുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: