എല്‍ഇഎപി പദ്ധതി നടപ്പാക്കണം

Saturday 20 August 2011 10:19 pm IST

അങ്കമാലി: പ്രേരക്മാരുടെ തൊഴില്‍ സ്ഥിരത ഉറപ്പാക്കുംവിധം പ്രഖ്യാപിത എല്‍.ഇ.എ.പി. പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നും കേരള സാക്ഷരത പ്രേരക്‌ അസ്സോസിയേഷന്‍ അങ്കമാലി മുനിസിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു.
പ്രേരക്‌ മാര്‍ക്ക്‌ ഓണറേറിയവും ഉത്സവബത്തയും വര്‍ദ്ധിപ്പിച്ച്‌ ഓണത്തിന്‌ മുമ്പ്‌ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍. വി. അനില്‍ മുനിസിപ്പല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാരി കുട്ടപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.
എ. കെ. രഘു, എ.എ. സന്തോഷ്‌, ലില്ലി വിന്‍സെന്റ്‌, മോളി വര്‍ഗീസ്‌, തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ലൂസി ജോസഫ്‌ (പ്രസിഡന്റ്‌), ലില്ലി വിന്‍സെന്റ്‌ (സെക്രട്ടറി), ശാരി കുട്ടപ്പന്‍ (ജില്ലാ നോമിനി) മോളി വര്‍ഗീസ്‌ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.