തിങ്കളാഴ്ച ഇടത്‌ഹര്‍ത്താല്‍

Friday 15 November 2013 10:03 pm IST

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പിലാക്കിയെന്നാരോപിച്ച്‌ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ ഇടതുമുന്നണി തീരുമാനിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. പാല്‍,പത്രം,ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന്‌ ഒഴിവാക്കിയതായി ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ഇന്ന്‌ മലയോരമേഖലയില്‍ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.