ബെല്‍ഗാം: കര്‍ണാടകയില്‍ ട്രക്കു മറിഞ്ഞ് 22 പേര് മരിച്ചു. മുപ്പതിലധികംപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചവരില്‍ 13പേര് സ്ത്രീകളാണ്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്.
ബെല്‍ഗാവിലെ ഹല്ക്കിയില് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സ്ത്രീകളും കുട്ടികളുമടക്കം 35 പേരാണ് ട്രക്കിലുണ്ടായിരുന്നത്. മഹാരാഷ്ട്രയിലേക്കു പോവുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണം തെറ്റി ലോറി വഴിയരികിലുള്ള മതിലില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. മരണ സംഖ്യ ഉയര്‍ന്നേക്കും. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: