കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകവിരുദ്ധമല്ല: ചെന്നിത്തല

Saturday 16 November 2013 3:48 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ടം സംബന്ധിച്ച കസ്തൂരി രംഗന്‍ സമിതിയുടെ റിപ്പോര്‍ട്ട് കര്‍ഷക വിരുദ്ധമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിശ്ചയിച്ചതില്‍ ആശങ്കയാണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായത് ഗുരുതരമായ വീഴ്ചയാണ്. സമരത്തിന്റെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത് അംഗീകരിക്കാനാവില്ല. അക്രമങ്ങള്‍ ബോധപൂര്‍വമുള്ളതാണ്. സമരത്തെ ആരൊക്കെയോ ചേര്‍ന്ന് മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.