ജോണ്‍സണ്‍ നിത്യതയിലേക്ക്‌...

Saturday 20 August 2011 10:32 pm IST

തൃശൂര്‍ : സംഗീതത്തിന്റെ നനവറിഞ്ഞ സ്വന്തം മണ്ണില്‍ ജോണ്‍സണ്‌ അന്ത്യനിദ്ര. സംഗീതത്തിന്റെ മഹാകൊടു മുടിയിലേക്കുള്ള യാത്രകള്‍ക്ക്‌ തുടക്കമിട്ട നെല്ലിക്കുന്ന്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയിലാണ്‌ ജോണ്‍സണ്‌ അന്ത്യ നിദ്ര.
സംഗീതത്തിന്റെ മഹാ കൊടുമുടിയിലേക്കുള്ള യാത്രയില്‍ നനവറിഞ്ഞതും, സംഗീതത്തിന്റെ വിശാല ലോകത്തേക്ക്‌ പിച്ചവെച്ചതും ഇവിടെ നിന്നാണ്‌. സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ ഇവിടെയാണ്‌ ഇനി ഭാവസംഗീതത്തിന്റെ ചക്രവര്‍ത്തിക്ക്‌ ഉറക്കം. ഇവിടെ ഈ അള്‍ത്താരയ്ക്ക്‌ മുമ്പില്‍ കൈക്കൂപ്പി നിന്നാണ്‌ ജോണ്‍സണ്‍ സംഗീതത്തിന്റെ ലോകത്തിലേക്ക്‌ നടന്നതെ ങ്കില്‍ യാത്രയുടെ അവസാനവും ഇവിടെയെത്തി യിരിക്കുന്നു.
വിശുദ്ധ കുര്‍ബ്ബാനയില്‍ പള്ളിമണി മുഴങ്ങിയത്‌ ജോണ്‍സന്റെ സംഗീത മാധുര്യം അനുഭവിച്ചറിഞ്ഞാ ണെങ്കില്‍ ഇപ്പോള്‍ ജോണ്‍സന്റെ വിയോഗത്തില്‍ ജോണ്‍സണെ മാറോടണയ്ക്കാനാണ്‌ ആ മണികള്‍ മുഴങ്ങിയത്‌. തെളിയിച്ചു വെച്ച മെഴുകു തിരികള്‍... കരയുകയും... കണ്ണീര്‍ വാര്‍ക്കുകയും ചെയ്തു... ബാല്യവും, കൗമാരവും. യൗവനത്തിന്റെ തുടക്കവും ഈ പളളിയങ്ക ണത്തില്‍ ഹാര്‍മോണിയത്തിലും ഗിത്താറിലുമിട്ട ഈണ ങ്ങളിലും... ചുണ്ടില്‍ വിടര്‍ന്നു വീണ വാക്കുകളിലുമായിരുന്നു ജീവിച്ചിരുന്നതെങ്കില്‍... ഇനിയില്ല.. അനശ്വര സംഗീതത്തിന്റെ നനവറിയിച്ച്‌ നോവറിയിച്ച്‌...മണ്ണിന്റെ മണവും, നന്മയുടെ ശുദ്ധതയും സമ്മാനിച്ച ജോണ്‍സണ്‍ മടങ്ങുന്നു. കാലം അപ്രതീക്ഷിതമായ ദുരന്തങ്ങള്‍ സമ്മാനിക്കുമെന്ന്‌ എവിടെയോ രേഖപ്പെടുത്തി വെച്ചത്‌ ശരിയാവുന്നു.
ഈണങ്ങളുടെ വറ്റാത്ത സമുദ്രമായിരുന്നു. ബാക്കി വെച്ചത്‌ ഇനിയൊരിക്കലും പൂര്‍ണ്ണമാകില്ല... അല്ലെങ്കില്‍ പൂര്‍ണ്ണമാക്കാന്‍ കഴിയില്ല...ഇവിടെ ഈ കല്ലറകളി ല്‍...നിത്യതയുടെ നിതാന്തതയിലേക്ക്‌.. ജോണ്‍സന്റെ ഭൗതീകശരീരം അലിഞ്ഞു ചേര്‍ന്നു.... പക്ഷേ...കാലം കടന്നു പോയാ ലും. ..മഹാപ്രവഹാത്തില്‍ ഒഴുകി പോയാ ലും...ഈണങ്ങളുടെ ഈ രാജകുമാരന്‍ സമ്മാനിച്ച നന്മയുടെ ഈണങ്ങള്‍ മലയാളിയുടെ നാവിന്‍ തുമ്പില്‍ നിന്നും മാറി നില്‍ക്കില്ല...കണ്ണീര്‍പ്പൂവിന്‌ കവിളില്‍ തലോടാതിരിക്കാനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.