ലിബിയയില്‍ വെടിവയ്പ്പ്: 27 മരണം

Saturday 16 November 2013 3:55 pm IST

ട്രിപ്പോളി: ലിബിയയില്‍ പ്രതിഷേധക്കാര്‍ക്കു നേരേ സായുധ സംഘം നടത്തിയ വെടിവയ്പ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ ട്രിപ്പോളിയില്‍ നിന്ന് സായുധസംഘം പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പ്രകടനം നടത്തിയത്. സമാധാന ചിഹ്നങ്ങളും രാജ്യ പതാകയും കയ്യിലേന്തി ദേശിയ ഗാനം ആലപിച്ച് തലസ്ഥാനത്തെ മെലൈന ചത്വരത്തില്‍ നൂറു കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടിയിരുന്നു. ഇതിനു ശേഷം മിസ്രത എന്ന സായുധ ഗ്രൂപ്പിന്റെ ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തവേയാണ് വെടിവയ്പ്പുണ്ടായത്. അതേസമയം എല്ലാ സായുധ ഗ്രൂപ്പുകളും ട്രിപ്പോളി വിടണമെന്ന് ലിബിയന്‍ പ്രധാനമന്ത്രി അലി സെയ്ദാന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.