ജോണ്‍സന്‌ സാംസ്കാരിക നഗരിയുടെ അന്ത്യാഞ്ജലി

Saturday 20 August 2011 10:33 pm IST

തൃശൂര്‍ : വിടപറഞ്ഞ സംഗീതജ്ഞന്‍ ജോണ്‍സന്‌ സാംസ്കാരി നഗരി അന്ത്യാഞ്ജലി അര്‍പ്പിച്ചു.ഇന്നലെ രാവിലെ നെല്ലിക്കുന്നിലെ വീട്ടില്‍ നിന്നും കൊണ്ടുവന്ന മൃതദേഹം റീജ്യണല്‍ തീയേറ്ററില്‍ പൊതുദര്‍ശനത്തിന്‌ വെച്ചപ്പോള്‍ നൂറുകണക്കിന്‌ ആളുകളാണ്‌ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്‌. സിനിമാ-രാഷ്ട്രീയ സാമൂഹ്യ - സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഇവിടെയെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. 10.30മുതല്‍ ഉച്ചവരെയാണ്‌ റീജ്യണല്‍ തീയേറ്ററില്‍ പൊതുദര്‍ശനത്തിന്‌ വെച്ചത്‌. ജോണ്‍സന്റെ നിര്യാണത്തില്‍ ബിജെപി ജില്ലാസമിതി അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ കലാസാംസ്കാരിക മേഖലക്ക്‌ തീരാനഷ്ടമാണ്‌ ജോണ്‍സന്റെ നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്ന്‌ ജില്ലാ പ്രസിഡണ്ട്‌ അഡ്വ. ബി.ഗോപാലകൃഷ്ണന്‍ അനുസ്മരിച്ചു. ജോണ്‍സന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കോണ്‍ഗ്രസ്‌ എസ്‌. സംസ്ഥാന പ്രസിഡണ്ട്‌ രാമചന്ദ്രന്‍ കടന്നപ്പിള്ളി, ജില്ലാ പ്രസിഡണ്ട്‌ പി.ആര്‍.വത്സന്‍ എന്നിവര്‍ അനുശോചിച്ചു. കേരള കോണ്‍ഗ്രസ്‌ എം. ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡണ്ട്‌ എം.പി.പോളി അദ്ധ്യക്ഷത വഹിച്ചു. വ്യാഴാഴ്ച രാത്രിയാണ്‌ ജോണ്‍സന്‍ ചെന്നെയില്‍ വെച്ച്‌ അന്തരിച്ചത്‌. വെള്ളിയാഴ്ച രാവിലെ ചെന്നെയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന്‌ വെച്ചശേഷം രാത്രിയാണ്‌ ചേലക്കോട്ടുകരയിലുള്ള ജോണ്‍സന്റെ വസതിയില്‍ മൃതദേഹം കൊണ്ടുവന്നത്‌. അവിടെയും നാട്ടുകാരടക്കമുള്ള ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.