ടോക്കിയോ: കിഴക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി. ആളപായങ്ങളോ നായനഷ്ടങ്ങളോ രേഖപ്പെടുത്തിയില്ല. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനിലെ ഹൈ സ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി വച്ചു.
എന്നാല്‍ പാളം പരിശോധിച്ച ശേഷം സര്‍വീസ് പുനരാരംഭിച്ചു. ടോക്കിയോ നരിത എയര്പോര്ട്ടിനെയോ ന്യൂക്ലിയാര്‍ സംവിധാനങ്ങളെയോ ഭൂകമ്പം ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: