ന്യൂദല്‍ഹി: ഭാരതരത്ന നേടിയ സച്ചിനും ശാസ്ത്രജ്ഞനായ സി.എന്‍.ആര്.റാവുവിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇരുവരെയും പ്രധാനമന്ത്രി മന്മോഹന് സിംഗ് ഫോണില്‍ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്.
വിരമിക്കലിനു ശേഷമുള്ള സച്ചിന്റെ ജീവിതത്തിന് എല്ലാവിധ ആശംസകളും പ്രധാനമന്ത്രി നേര്‍ന്നു. സച്ചിന്റെ സേവനം കായികരംഗത്ത് ഇനിയും ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര രംഗത്തുള്ള റാവുവിന്റെ സേവനം വരുംവര്‍ഷങ്ങളിലും രാജ്യത്തിനുവേണ്ടി തുടരണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സച്ചിനും സി.എന്‍.ആര് റാവുവിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: