തിരുവനന്തപുരം : കരിമണല്‍ഖനനവുമായി ബന്ധപ്പെട്ട് സ്വകാര്യകമ്പനിക്ക് അനുകൂലമായി വന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. അപ്പീല്‍ നല്‍കേണ്ടതില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. തത്വത്തില്‍ കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലയെക്കൂടി അനുവദിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
നേരത്തെ പൊതുമേഖലക്കൊപ്പം കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലയെക്കൂടി അനുവദിക്കുന്ന തീരുമാനം സര്‍ക്കാര്‍ കൊക്കൊണ്ടിരുന്നു. എന്നാല്‍ ബഹുജന പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഈ തീരുമാനം മരമിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനെതിരായാണ് സ്വകാര്യകമ്പനി ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും. ഈ വിധിക്കെതിരെ അപ്പീല്‍ പോകേണ്ടതില്ലെന്ന തീരമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: