ഹനുമാന്‍ സമര്‍പ്പണ ഭക്തിയുടെ പ്രതീകം: സ്വാമി മനോഹര്‍ ഗൗരവ്‌

Sunday 17 November 2013 5:41 pm IST

മട്ടാഞ്ചേരി: താന്‍ നേടിയതെല്ലാം ഈശ്വരന്‌ മുന്നില്‍ സമര്‍പ്പിച്ച ഭക്തന്റെ മാതൃകയാണ്‌ ഹനുമാനെന്ന്‌ അന്താരാഷ്ട്ര കൃഷ്ണ അവബോധന പ്രസ്ഥാനം തിരുവനന്തപുരം കേന്ദ്രത്തിലെ സ്വാമി മനോഹര്‍ ഗൗരവ്‌ പറഞ്ഞു. ബാല്യം മുതല്‍ക്കേ ശക്തിയും ഭക്തിയും പ്രകടമാക്കിയ ഹനുമാന്‍ ശ്രീരാമ ഭക്തന്റെ സമര്‍പ്പണ പ്രതീകമാണ്‌ അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ശ്രീ ഹനുമാന്‍ ഭക്തജനസംഘത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത്‌ അനുഗ്രഹ ഭാഷണം നടത്തുകയായിരുന്നു സ്വാമി.
ശ്രീകൃഷ്ണ-ശ്രീരാമചരിതങ്ങള്‍ ജനഹൃദയങ്ങളില്‍ ഭക്തിയുടേയും ധാര്‍മികതയുടേയും ചിന്തകളുണര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂവപ്പാടം വൈഎന്‍പി ട്രസ്റ്റില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ അഖിലഭാരത ഭാഗവത്‌ സത്രം ഓര്‍ഗനൈസര്‍ എം.കെ.കുട്ടപ്പമേനോന്‍ കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ്‌ വി.രാമലിംഗം, ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍, കൗണ്‍സിലര്‍ ശ്യാമളാ പ്രഭു പതംഞ്ജലീ യോഗ വിദ്യാപീഠ്‌ പ്രസിഡന്റ്‌ വിശ്വനാഥ്‌ അഗര്‍വാള്‍, ഭഗവത്ഗീത സ്റ്റഡി ഗ്രൂപ്പിലെ കെ.വെങ്കിടാചലം, വെങ്കിടേശ്വരന്‍, രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
ടിവി-റേഡിയോ ആര്‍ട്ടിസ്റ്റ്‌ ബാലകൃഷ്ണ കമ്മത്ത്‌, ജിതേന്ദ്രകുമാര്‍ ജയിന്‍, പ്രൊഫ.ജി.സന്തോഷ്‌, പി.കെ.സുധാകരന്‍, ഡോ.മിനി പ്രദീപ്‌ എന്നിവരെ ആദരിച്ചു. ആഘോഷചടങ്ങില്‍ രാമായണപാരായണം, ഭജന, ജ്ഞാനപ്പാന, പ്രഭാഷണം, ഹനുമാന്‍ ചാലിസ പാരായണം തുടങ്ങി വിവിധ ചടങ്ങുകള്‍ നടന്നു. വൈകിട്ട്‌ നടന്ന അനുഗ്രഹ പ്രഭാഷണത്തില്‍ പ്രൊഫ.തുറവൂര്‍ വിശ്വംഭരന്‍ മുഖ്യഭാഷണം നടത്തി. ഉഷാ നമ്പൂതിരി ആശംസകളര്‍പ്പിച്ചു. രാത്രി 8 ന്‌ മംഗളാരതിയോടെ ആഘോഷം സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.