പുറമ്പോക്കിലെ തടിവെട്ട്‌ കേസ്‌ ഒതുക്കിതീര്‍ക്കാന്‍ ശ്രമം

Saturday 20 August 2011 11:33 pm IST

പാലാ : കടനാട്‌ ഗ്രാമപഞ്ചായത്തിലെ പുറമ്പോക്കില്‍ നിന്നിരുന്ന കൂറ്റന്‍ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം വിവാദമായതോടെ കേസ്‌ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി തിങ്കളാഴ്ച പഞ്ചായത്ത്‌ ആസ്ഥാനത്തേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്ന്‌ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സന്തോഷ്‌ കുമാര്‍ അറിയിച്ചു. ചില പഞ്ചായത്ത്‌ ഭരണസമിതിയംഗങ്ങളുടെ അറിവോടെയാണ്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഞ്ഞിലി, തേക്ക്‌ എന്നിവ വെട്ടിയതെന്ന്‌ ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ വന്ന അവസരം നോക്കിയായിരുന്നു മരം മുറിക്കല്‍ നടന്നത്‌. പുളിഞ്ചോട്കവല, വല്യാത്ത്‌ പാലം ഭാഗങ്ങളില്‍ നിന്ന നാലു വൃക്ഷങ്ങളും ഏതാനും പാഴ്മരങ്ങളുമാണ്‌ വെട്ടിയത്‌. വെട്ടിമാറ്റിയ തടികള്‍ക്ക്‌ 25 ലക്ഷം രൂപയാണ്‌ വിലമതിക്കുന്നത്‌. പട്ടാപ്പകല്‍ നടന്ന തടിവെട്ടിനെക്കുറിച്ച്‌ ഒന്നുമറിയില്ലെന്നാണ്‌ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ പറയുന്നത്‌. സംഭവം വിവാദമായതിനെ തുടര്‍ന്നാണ്‌ പഞ്ചായത്ത്‌ അധികൃതര്‍ കേസ്‌ കൊടുക്കാന്‍ പോലും തയ്യാറായത്‌. പുറമ്പോക്ക്‌ ഭൂമിയിലെ തടികള്‍ മോഷണം പോയെന്നാണ്‌ കേസ്‌. കേസിണ്റ്റെ അടിസ്ഥാനത്തില്‍ നടത്തിയ കൊല്ലപ്പള്ളിയിലെ ഒരു സ്വകാര്യമില്ലില്‍ നിന്നും വെട്ടിമാറ്റിയ വൃക്ഷങ്ങളുടെ ഏതാനും കഷ്ണം തടികള്‍കണ്ടെടുത്തു. വെട്ടിമാറ്റിയ നാല്‌ തടികളില്‍ രണ്ടെണ്ണം സംബന്ധിച്ചേ കേസ്‌ നല്‍കിയിട്ടുള്ളു. പുറമ്പോക്കിലാണോയെന്ന്‌ നിര്‍ണ്ണയിച്ചിട്ടില്ലെന്നാണ്‌ സെക്രട്ടറി പറയുന്നത്‌. തിങ്കളാഴ്ച പഞ്ചായത്ത്‌ അടിയന്തിരയോഗം വിളിച്ചിട്ടുണ്ടെന്ന്‌ പ്രസിഡണ്റ്റ്‌ ട്രീസാമ്മ തോമസ്‌ പറഞ്ഞു. പിഴയടപ്പിച്ച്‌ തലയൂരാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നറിയുന്നു. തിങ്കളാഴ്ച രാവിലെ 10.30ന്‌ ബിജെപി പഞ്ചായത്ത്‌ മാര്‍ച്ച്‌ ജില്ലാ പ്രസിഡണ്റ്റ്‌ ഏറ്റുമാനൂറ്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.എം സന്തോഷ്കുമാര്‍, എന്‍.കെ ശശികുമാര്‍, പി.പി നിര്‍മ്മലന്‍, കെ.കെ രാജു എന്നിവര്‍ പ്രസംഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.