കര്‍മം, ശീലം, സംസ്കാരം

Monday 18 November 2013 8:13 pm IST

എന്താണ്‌ പ്രാരാബ്ധ കര്‍മം? നാം ജന്മജന്മാന്തരങ്ങളായി ചെയ്ത കര്‍മങ്ങളുടെ ഫലങ്ങള്‍ നമ്മെ പിന്തുടരുന്നു. കാലപരിപാകം വന്ന കര്‍മങ്ങള്‍ അനുഭവിച്ച്‌ തീര്‍ക്കാന്‍ നാം ശരീരമെടുക്കുന്നു. അവയാണ്‌ പ്രാരാബ്ധകര്‍മങ്ങള്‍. അവയില്‍ നല്ലതും കെട്ടതും ഒക്കെ ഉണ്ടായിരിക്കും. നല്ല കര്‍മ്മങ്ങള്‍ക്ക്‌ സുഖാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ചീത്ത കര്‍മങ്ങള്‍ക്ക്‌ ദുഃഖവും വന്നുചേരുന്നു. ഭൂമിയില്‍ പിറന്ന നാം കര്‍മം ചെയ്യുന്നത്‌ ജന്മസംസ്കാരത്തിന്റെ സ്വാധീനത്തിന്‌ അനുസരിച്ചാണ്‌. ജന്മ സംസ്കാരങ്ങളെ രൂപപ്പെടുത്തുന്നത്‌ നമ്മുടെ കര്‍മങ്ങളിലൂടെ വന്നുചേരുന്ന ശീലങ്ങളാണ്‌. നല്ല കര്‍മങ്ങള്‍, നല്ല ശീലങ്ങള്‍ ഉണ്ടാക്കും. ആ ശീലങ്ങള്‍ നമ്മുടെ ജന്മ സംസ്കാരങ്ങളായി രൂപപ്പെടുകയും ചെയ്യും. അതുപോലെ ചീത്ത കര്‍മങ്ങള്‍ ചീത്ത സംസ്കാരങ്ങളേയും സൃഷ്ടിക്കും. ഇപ്രകാരം നല്ല സംസ്കാരങ്ങള്‍ ഉള്ളവര്‍ പുണ്യകര്‍മങ്ങള്‍ ചെയ്ത്‌ സുഖാനുഭവങ്ങള്‍ നേടിയെടുക്കും. അതുപോലെ ചീത്ത സംസ്കാരങ്ങള്‍ ഉള്ളവര്‍ ചീത്ത കര്‍മങ്ങള്‍ ചെയ്ത്‌ ദുഃഖപൂര്‍ണമായ അനുഭവങ്ങളേയും നേടിയെടുക്കുന്നു. അതിന്‌ അനുസരിച്ച ജീവിതവും കാലക്രമത്തില്‍ അവരവര്‍ക്ക്‌ വന്നുചേരുകയും ചെയ്യുന്നു.
- തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.