നഗരം ക്രിക്കറ്റ്‌ ലഹരിയിലേക്ക്‌

Monday 18 November 2013 8:51 pm IST

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ്‌ പോരാട്ടത്തിനായി ഇന്ത്യ, വെസ്റ്റിന്‍ഡീസ്‌ ടീമുകള്‍ ഇന്നെത്തും. ഉച്ചക്ക്‌ ഒരു മണിയോടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുന്ന ഇരു ടീമുകള്‍ക്കും വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. കേരളത്തിന്റെ തനത്‌ കലാരൂപങ്ങളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെയാണ്‌ ടീമുകളെ സ്വീകരിക്കുക. കെസിഎ പ്രസിഡണ്ട്‌ ടി.സി. മാത്യു ഉള്‍പ്പെടെയുള്ള കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്നാണ്‍സ്വീകരണം നല്‍കുക. ആദ്യമായാണ്‌ വെസ്റ്റിന്‍ഡീസ്‌ ടീം കൊച്ചിയില്‍ കളിക്കാനിറങ്ങുന്നത്‌. ടീമുകള്‍ എത്തുന്നതോടെ നഗരം ക്രിക്കറ്റ്‌ ലഹരിയില്‍ മുങ്ങും. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ടാം തവണയാണ്‌ കൊച്ചി അന്താരാഷ്ട്ര ഏകദിനത്തിന്‌ വേദിയാകുന്നത്‌. കഴിഞ്ഞ ജനുവരിയില്‍ ഇംഗ്ലണ്ടുമായി ഇന്ത്യ കളിച്ചിരുന്നു. സ്റ്റേഡിയത്തിലെ ഒമ്പതാം ഏകദിനമാണ്‌ വ്യാഴാഴ്ച അരങ്ങേറുന്നത്‌. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന എട്ട്‌ മത്സരങ്ങളില്‍ അഞ്ചെണ്ണം ഇന്ത്യ വിജയിച്ചപ്പോള്‍ ഒരെണ്ണം മഴകാരണം ഉപേക്ഷിച്ചു. രണ്ട്‌ മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടു. സിംബാബ്‌വെയോടും ഓസ്ട്രേലിയയോടുമാണ്‌ ഇന്ത്യ കീഴടങ്ങിയത്‌.
ഇരുടീമുകളും ബുധനാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും.ഇന്ത്യന്‍ ടീം രാവിലെയും വെസ്റ്റിന്‍ഡീസ്‌ ടീം ഉച്ചക്ക്‌ ശേഷവുമാണ്‌ പരിശീലനത്തിനിറങ്ങുക. വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യ പര്യടനത്തിലെ മൂന്ന്‌ ഏകദിന മത്സരങ്ങളില്‍ ആദ്യത്തേതാണ്‌ കൊച്ചിയില്‍ നടക്കുന്നത്‌. മത്സരത്തോടനുബന്ധിച്ച്‌ കനത്ത സുരക്ഷാ സന്നാഹമാണ്‌ ഒരുക്കിയിട്ടുള്ളത്‌. പോലീസിന്‌ പുറമെ കെസിഎയും കനത്ത സുരക്ഷാ സന്നാഹം സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്‌. സ്റ്റേഡിയത്തിനകത്തും പുറത്തും പരിസരത്തും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തും. 300 പേരടങ്ങുന്ന സ്വകാര്യ സെക്യൂരിറ്റിക്കാണ്‌ ടിക്കറ്റ്‌ പരിശോധനയുടെയും ക്യൂ നിയന്ത്രിക്കുന്നതിന്റെയുംചുമതല. ഗ്യാലറിയില്‍ നിന്നുംകുപ്പികള്‍ വലിച്ചെറിയുന്നത്‌ തടയുന്നതിനായിസ്റ്റേഡിയത്തിനകത്ത്‌ നെറ്റ്‌ സ്ഥാപിച്ചിട്ടുണ്ട്‌. ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഗ്യാലറികളില്‍ നിന്നുംകുപ്പികള്‍ വലിച്ചെറിയരുതെന്ന്‌ കെസിഎ ക്രിക്കറ്റ്‌ പ്രേമികളോട്‌ അഭ്യര്‍ത്ഥിച്ചു.
ഇതിന്‌ പുറമെ 60 പേരടങ്ങുന്ന ഫയര്‍ ആന്റ്‌റെസ്ക്യൂ സംഘവും 5 ഫയര്‍ഫൈറ്റിങ്ങ്‌ എഞ്ചിനുകളും മത്സര ദിവസം സ്റ്റേഡിയത്തിലുണ്ടാകും. അടിനന്തിര സാഹചര്യം നേരിടാന്‍ 50 പേരടങ്ങുന്ന ഡിസാസ്റ്റര്‍ മാനേജ്മെന്റ്സംഘത്തെ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ നിയോഗിച്ചതായി കെസിഎ പ്രസിഡണ്ട്‌ ടി.സി. മാത്യു പറഞ്ഞു. പോലീസ്‌ വിന്യാസം ഉള്‍പ്പടെയുള്ള സുരക്ഷാ പ്രശ്്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന്‌ വൈകീട്ട്‌ ഐജി പത്മകുമാറിന്റെ നേതൃത്വത്തില്‍യോഗം ചേരും.
മത്സരത്തിനുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയത്തിലെ പ്രത്യേക കൗണ്ടറുകളില്‍ നിന്നും ഇന്ന്‌ മുതല്‍ ലഭ്യമാകും. ഹര്‍ത്താലായതിനെ തുടര്‍ന്ന്‌ ഇന്നലെ കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സ്റ്റേഡിയത്തിന്റെ പരിസരത്ത്‌ പ്രത്യേകം തയ്യാറാക്കിയ 5 കൗണ്ടറുകള്‍ വഴിയാണ്‌ ടിക്കറ്റുകള്‍ വില്‍ക്കുക. ബുധനാഴ്ച്ച വരെ രാവിലെ 9 മുതല്‍ വൈകീട്ട്‌ 6 വരെ ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. ഇതിന്‌ പുറമെ ബുധനാഴ്ച്ച വരെ ഫെഡറല്‍ ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ നിന്നുംടിക്കറ്റുകള്‍ ലഭ്യമാകും.എസി ബോക്സ്‌-3000 രൂപ, വാന്റേജ്ചെയര്‍- 2000, പ്രീമിയംചെയര്‍ -1000,സാധാരണ ചെയര്‍ - 500, ഗാലറി-200 എന്നിങ്ങനെയാണ്ടിക്കറ്റ്‌ നിരക്ക്‌.
ഇന്ത്യന്‍ ടീം: എം.എസ്‌. ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട്‌ കോഹ്ലി, അമിത്‌ മിശ്ര, സുരേഷ്‌ റെയ്ന, മോഹിത്‌ ശര്‍മ്മ, യുവരാജ്സിങ്ങ്‌, ജയദേവ്‌ ഉനദ്കട്ട്‌, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ്‌ ഷാമി, അമ്പാട്ടി റായ്ഡു, രോഹിത്‌ ശര്‍മ്മ, വിനയ്കുമാര്‍.
വെസ്റ്റിന്‍ഡീസ്‌ ടീം: ഡ്വെയിന്‍ ബ്രാവോ (ക്യാപ്റ്റന്‍), ഡാരെന്‍ ബ്രാവോ, ടിനോ ബെസ്റ്റ്‌, ജോണ്‍സണ്‍ ചാള്‍സ്‌, നര്‍സിങ്ങ്‌ ഡിയോനരേയ്ന്‍, ക്രിസ്‌ ഗെയില്‍, ജേസണ്‍ ഹോള്‍ഡര്‍, സുനില്‍ നരേയ്ന്‍, വീരസാമി പെരുമാള്‍, കീരണ്‍ പൗവല്‍, ധനേഷ്‌ രാംദിന്‍, രവി രാംപോള്‍, ഡാരന്‍ സമി, മാര്‍ലോണ്‍ സാമുവല്‍സ്‌, ലെന്‍ഡല്‍ സിമ്മണ്‍സ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.