ഹര്‍ത്താല്‍ ദിനത്തില്‍ മണപ്പുറം ശുചീകരിച്ച്‌ യുവാക്കള്‍ മാതൃകയായി

Monday 18 November 2013 10:02 pm IST

ആലുവ: ഹര്‍ത്താല്‍ ദിനത്തില്‍ ശിവരാത്രി മണപ്പുറം ശുചീകരിച്ച്‌ യുവാക്കള്‍ മാതൃകയായി. ശബരിമലയുടെ ഇടത്താവളമായ ശിവരാത്രി മണപ്പുറത്ത്‌ മണ്ഡലകാലത്ത്‌ പ്രതിദിനം ആയിരക്കണക്കിന്‌ അയ്യപ്പഭക്തന്മാരാണ്‌ രാത്രിയെത്തുന്നത്‌. പ്രതിമാസം ലക്ഷക്കണക്കിന്‌ രൂപ ദേവസ്വം ബോര്‍ഡ്‌ വഴിപാട്‌ ഇനത്തിലും മറ്റുമായി ഇവിടെ നിന്നും സമാഹരിക്കുന്നുണ്ടെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും മറ്റും കാര്യമായ താല്‍പര്യങ്ങള്‍ കാണിക്കുന്നില്ല. കന്നുകാലികള്‍ വരെ ഇവിടെ മേയുന്നുണ്ട്‌. താഴത്തെ ക്ഷേത്രത്തില്‍ നിന്നും മുകളിലത്തെ ക്ഷേത്രത്തിലേക്ക്‌ നിത്യന വിഗ്രഹം കൊണ്ടുപോകുന്ന പരിവാനത വേണ്ട വഴി പോലും മാലിന്യമാണ്‌. ക്ഷേത്ര ഉപദേശക സമിതി നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ അനങ്ങുന്നില്ല.
ഇതേ തുടര്‍ന്നാണ്‌ ഹര്‍ത്താല്‍ ദിനത്തില്‍ അമ്പതോളം യുവാക്കള്‍ ശിവരാത്രി മണപ്പുറത്തെത്തി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികളിലേര്‍പ്പെട്ടത്‌. ഇ.പി.വിപിന്‍, പി.ഡി.ദാമോദരന്‍, എം.വി.വിഷ്ണു തുടങ്ങിയവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
ദേവസ്വം ബോര്‍ഡ്‌ മണ്ഡലകാലമായപ്പോള്‍ ഇവിടത്തെ പുല്ലുകള്‍ ചെത്തിമാറ്റിയതല്ലാതെ മറ്റൊരു പ്രവൃത്തിയും ചെയ്യുന്നില്ല. ദേവസ്വം ബോര്‍ഡിെ‍ന്‍റ കാവല്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ മണപ്പുറത്തേക്ക്‌ മാലിന്യങ്ങള്‍ തളളുന്നത്‌ വലിയൊരു പരിധി വരെ തടയുവാനും കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.