തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇന്നു ചേരാനിരുന്ന മൂന്നംഗ സമിതി യോഗം മാറ്റി വച്ചു. പിസി ജോര്‍ജ് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരുന്ന യോഗത്തില്‍ നിന്ന് ജോസഫ് വിഭാഗം വിട്ടു നിന്നതിനെ തുടര്‍ന്നാണിത്.
മുന്നണി സംവിധാനത്തിനു കോട്ടം വരുത്തുന്ന രീതിയില്‍ പിസിജോര്‍ജ് തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകളുടെ സാഹചര്യത്തില്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു തന്നെ ജോര്‍ജിനെ മാറ്റണമെന്ന കര്‍ശന തീരുമാനം ജോസഫ് ഗ്രൂപ്പ് എടുത്തതിനെ തുടര്‍ന്നാണ് മൂന്നംഗ സമിതി യോഗം ചേരാന്‍ തീരുമാനിച്ചത് .
എന്നാല്‍ ജോര്‍ജിനെതിരെ ഏക പക്ഷീയമായ നടപടിയെടുക്കില്ലെന്നു ചെയര്‍മാനായ കെഎം മാണി പരസ്യ പ്രസ്താവന നടത്തിയിരുന്നു.
ഇതോടെ മൂന്നംഗ കമ്മിറ്റിയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജോസഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന കടുത്ത അതൃപ്തിയറിയിച്ചത്. തുടര്‍ന്നാണ് കമ്മിറ്റിയുടെ ആദ്യ യോഗം മാറ്റി വച്ചത്. ഇന്നു വൈകിട്ട് ഏഴിന്് കെഎംമാണിയുടെ വസതിയിലാണ് യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: