തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാനും മന്ത്രിയുമായ കെ.എം.മാണി പറഞ്ഞു. പാര്‍ട്ടികളില്‍ പ്രശ്നങ്ങള്‍ സ്വാഭാവികമാണ്.
അതെല്ലാം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉന്നതാധികാര സമിതി യോഗം മാറ്റിവച്ചതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മാണിയുടെ പ്രതികരണം.
അതേസമയം തന്റെ അസൗകര്യം കാരണമാണ് ഉന്നതാധികാര സമിതി യോഗം മാറ്റിയതെന്ന് മന്ത്രി പി.ജെ.ജോസഫ് വിശദീകരിച്ചു. 27ന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടോയെന്ന ചോദ്യത്തോട് അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല എന്നായിരുന്നു ജോസഫിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: